Saturday, April 25, 2009

ഒമ്പതും അഞ്ചും 14 നവരസങ്ങള്‍..

ഈ ഞാന്‍ കേരള കലാമണ്ഡലത്തില്‍ ചേര്‍ന്നു.
ഇപ്പൊ, രസാഭിനയത്തിലേയ്ക്ക് കടന്നിരിയ്ക്കുണൂ.
ഇനി മുതല്‍
“ കലാമണ്ഡലം കാര്‍ട്ടൂണിസ്റ്റ് ”
എന്ന പേരിലായിരിക്കും ഞാന്‍ അറിയപ്പെടുക
.

ശൃംഗാരം

ഊണു കഴിയ്ക്കുന്ന വേളയില്‍ ഓടിച്ചു വിടേണ്ടുന്ന ഏക രസം ഇവനാണ്. ..

ആത്മനിയന്ത്രണം വിട്ടാല്‍ ടാര്‍ഗറ്റ് നിലം പരിശാക്കിക്കളയും.

ഹാസ്യം
ഇലയില്‍ വിളമ്പി വെച്ചിരിക്കുന്ന ചില പപ്പടങ്ങളുടെ ഷേപ്പ് കാണുമ്പോളുണ്ടാവുന്ന ഭാവം.

കരുണം
കല്യാണത്തിരക്കില്‍വെച്ച് ആദ്യമായി നേരില്‍ കാണാനിടയായ പഴയ ക്ലാസ്സ്മേറ്റിന് ഒരു ഇല തരപ്പെടുത്താനായില്ല എന്നറിയുമ്പോള്‍ മുഖത്ത് അവശ്യം വരുത്തേണ്ടുന്ന ഭാവം.

രൌദ്രം
ചോറടക്കം കേവലം മൂന്നാലു വിഭവങ്ങള്‍ കൊണ്ട് ഊണ്‍
മുടിക്കേണ്ടി വരുന്ന ലാസ്റ്റ് പന്തിക്കാരന്റെ എളുപ്പം മായാത്ത ഭാവം.

അത്ഭുതം
സദ്യക്കിടയില്‍ പരിചയപ്പെടാനിടയായ കല്യാണ ബ്രോക്കര്‍ ക്ഷണീക്കാതെ പോകാവുന്ന കല്യാണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തരുമ്പോള്‍ സംഭവിക്കുന്നത്.

വീരം
നമ്മളൊന്ന് മര്യാദയ്ക്ക് ഇല വെടുപ്പാക്കുന്നതിനു മുന്‍പ്,
പിറകില്‍ നിന്ന് സീറ്റ് ബുക് ചെയ്യാന്‍ വന്നു നില്‍ക്കുന്ന
കണ്ണില്‍ച്ചോരയിലാത്തവരെ തിരിഞ്ഞു നോക്കി
കണ്ണുരുട്ടുമ്പോള്‍ സൂക്ഷിക്കേണ്ടുന്ന ഭാവം.
ഭയാനകം
കല്യാണ വിരുന്ന് എ.കെ. ആന്റണി സ്റ്റൈലിലാണെന്ന്
അറിയുമ്പോളുണ്ടാവുന്ന ആ വിവരിയ്ക്കാമ്പറ്റാത്ത അവസ്ഥ.

ബീഭത്സം
ഇഞ്ചിത്തൈരും ബോളിയും പുളിയിഞ്ചിയും
കുഴച്ചടിക്കുന്ന സഹ ഊണുകാരനെ കാണുമ്പോള്‍
‍പ്രേക്ഷകന്റെ മുഖത്തു താനേ വരുന്നതെന്തോ അത്.

ശാന്തം
പ്രഥമന്‍ കഴിഞ്ഞയുടന്‍ എണീയ്ക്കേണ്ടി വര്വോന്ന്
ഉല്‍ക്കണ്ഠനായി ഇരിയ്ക്കുന്ന സമയത്തിങ്കല്‍
തൊട്ടു മുന്നില്‍ ചോറുകാരനെ കാണുമ്പോളുണ്ടാവുന്ന ഭാവം.
-------------------------------------------------------------
നിരന്തരമായ ഗവേഷണം നടത്തിയിട്ടും
ഇമ്മടെ പച്ചാളം ഭാസിക്ക് വികസിപ്പിച്ചെടുക്കാനാകാതെ
പോയ ഒരഞ്ചു രസങ്ങള്‍ കൂടി
ഞാനായിട്ട് ഇവീടെ ഉല്‍പ്പാദിപ്പിച്ചിരിക്യാണ്...